കോട്ടയത്ത് വാഹനാപകടം കെഎസ്ആർടിസി ബസും ആംബുലൻസ് തമ്മിൽ കൂട്ടിയിടിച്ചു

കോട്ടയം വാഴൂർ നെടുമാവിൽ രോഗിയുമായി എത്തിയ ആംബുലൻസ് കെഎസ്ആർടിസി ബസിൽ ഇടിച്ചു കയറി, അപകടത്തിൽ ആംബുലൻസിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു; ഡ്രൈവർക്ക് പരിക്ക് കോട്ടയം :രോഗിയുമായി എത്തിയ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. നെടുമാവ് വർഷോപ്പ് വളവിൽ 2.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മുൻവശം പൂർണ്ണമായും തകർന്നു. ഏയ്ഞ്ചൽ എന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. ആംബുലൻസ് ഡ്രൈവറുടെ കാലിന് ഒടിവുണ്ട് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ബസിലെ യാത്രക്കാർക്കും നിസാരപരിക്കുകൾ ഉണ്ട്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. ഫയർ ഫോഴ്സ്, ഹൈവേ പോലീസ്, പള്ളിക്കത്തോട് പോലീസ് എന്നിവർ സ്ഥലത്ത് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു. വർക്ക് ഷോപ്പ് വളവിൽ വലിയ ടോറസ് ലോറി വഴി അരികിൽ പാർക്ക് ചെയ്തതിനാൽ ഇരുവശം കാണാതെ ഒരു ബൈക്കിനെ വളവിൽ ഓവർടേക്ക് ചെയ്തു കയറി വന്ന ആംബുലൻസ് കെഎസ്ആർടിസി കണ്ടു നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നു ദൃക്സാക്ഷികൾ പറഞ്ഞു.അംബുലൻസ് വരുന്ന കണ്ട് കെഎസ്ആർടിസി ഒതുക്കി കൊടുത്തിട്ടും ആംബുലൻസ് നിയന്ത്രണം നഷ്ടമായി ഇടിച്ചു കയറുക ആയിരുന്നു.

Jun 12, 2024 - 22:41
 0  1
കോട്ടയത്ത് വാഹനാപകടം കെഎസ്ആർടിസി ബസും ആംബുലൻസ് തമ്മിൽ കൂട്ടിയിടിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow