രാഹുൽഗാന്ധി വയനാട് വിട്ടേക്കും.... സൂചന നൽകി കെപിസിസി പ്രസിഡണ്ട്
രാഹുല്‍ ഗാന്ധി വയനാട് വിട്ടേക്കും; സൂചന നല്‍കി കെ സുധാകരൻ കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം വിട്ടേക്കുമെന്ന സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രാഹുല്‍ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷവും സങ്കടവും ഒരുമിച്ച് അനുഭവിക്കുന്നവരാണ് സദസില്‍ ഉള്ള വയനാട്ടുകാര്‍. രാഹുല്‍ വയനാട്ടില്‍ നിന്ന് പോകുന്നെന്ന് പറയുമ്പോള്‍ നമുക്ക് സങ്കടം. എന്നാല്‍, ഇന്ത്യയെ നയിക്കേണ്ട രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്ന് നില്‍ക്കാന്‍ പറ്റില്ല. അത് നമ്മള്‍ മനസിലാക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന അവ്യക്തത തുടരുന്നതിനിടെയാണ് സുധാകരന്റെ പ്രതികരണം. ഇതിനിടെ ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന തന്റെ തീരുമാനം റായ്ബറേലിക്കും വയനാടിനും സന്തോഷമുള്ളതായിരിക്കുമെന്നായിരുന്നു എം പി രാഹുല്‍ ഗാന്ധി മലപ്പുറത്ത് നടത്തിയ പ്രതികരണം. പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഉയര്‍ത്തുന്നതിനിടെയാണ് സസ്‌പെന്‍സ് നിലനിര്‍ത്തിയുള്ള രാഹുലിന്റെ മലപ്പുറത്തെ പരാമര്‍ശം. താന്‍ വീണ്ടും വരും എന്നുകൂടി രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു. എടവണ്ണയിലെ ജനങ്ങളോട്, എവിടെ നിലനിര്‍ത്തണമെന്ന ചോദ്യം രാഹുല്‍ ഉന്നയിച്ചതോടെ ജനങ്ങള്‍ വയനാട് എന്ന് ആര്‍ത്തുവിളിച്ചു. ഇതോടെയാണ് തന്റെ തീരുമാനം വയനാടിനും റായ്ബറേലിക്കും സന്തോഷം നല്‍കുന്നതാകുമെന്ന് പറഞ്ഞത്. വയനാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും രാഹുല്‍ നന്ദി പറഞ്ഞു. https://flashkerala.com/
What's Your Reaction?