പുഷ് അപ്പിൽ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ്... മലയാളിക്ക് നേട്ടം!!!

പുഷ്അപ്പിൽ ഗിന്നസ് ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി മുഹമ്മദ്‌ ഷാബിർ. _________________________ ഒരു മിനിറ്റിൽ 49 തവണ back of hand clap push up (കൈകളുടെ പിൻഭാഗം ഉപയോഗിച്ച് പുഷ് അപ്പ്‌ ചെയ്ത് ക്ലാപ് ചെയ്യുക)ചെയ്താണ് ഗിന്നസ്ബുക്കിൽ ഇടം നേടിയത്. പുഷ് അപ്പ്‌ ഇന ങ്ങളിൽ വെച്ച് കൂടുതൽ ബുദ്ധിമുട്ടുള്ള ഇനങ്ങളിൽ ഒന്നാണിത് .നിരവധി റെക്കോർഡുകളുടെ ഉടമയായ ഈജിപ്റ്റ്‌ സ്വദേശി അയ്യൂബ്ഖാന്റെ ഒരു മിനുട്ടിൽ45 എന്ന റെക്കോർഡ് ആണ് 49ആയി തിരുത്തിക്കുറിച്ചത്. സ്വന്തമായി ചിട്ടപ്പെടുത്തിയ പരിശീലനത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞവർഷം നവംബറിൽ ആയിരുന്നു റെക്കോർഡിലേക്കുള്ള വീഡിയോചിത്രീകരണം. ഗിന്നസിൽ ഇടം നേടിയ കാഞ്ഞിരം സ്വദേശി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് വീഡിയോ ചിത്രീകരിച്ചത്. 2021വൺഹാൻഡ് പുഷ് അപ്പിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയിരുന്നു. പതിനഞ്ച് വയസ്സുമുതൽ ജിമ്മിൽ പോയി തുടങ്ങിയിരുന്നു ബോഡിബിൽഡിംഗ്‌ ചെയ്യാനായിരുന്നുതാല്പര്യം നല്ലസാമ്പത്തിക ചിലവുള്ള മേഖലയായതിനാൽ അതിൽനിന്ന് പിന്തിരിയുകയായിരുന്നു.നാല് വർഷമായി ഗിന്നസ്ബുക്കിൽ ഇടം നേടുക എന്ന ലക്ഷ്യത്തോടെ വീട്ടിൽ തന്നെയാണ് പരിശീലനം.യുവ തലമുറയോട് ലഹരി യിൽ നിന്നും ഒഴിവാക്കൂ ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശവും നൽകുന്നു.കൂടുതൽ ഗിന്നസ് റെക്കോർഡ് നേടുക എന്നതാണ് ലക്ഷ്യം.

Jun 12, 2024 - 22:51
Jun 12, 2024 - 22:52
 0  12
പുഷ് അപ്പിൽ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ്... മലയാളിക്ക് നേട്ടം!!!
പുഷ് അപ്പിൽ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ്... മലയാളിക്ക് നേട്ടം!!!

What's Your Reaction?

like

dislike

love

funny

angry

sad

wow