പാലക്കാട് ഉപ തിരഞ്ഞെടുപ്പ് കളം തെളിയുന്നു
റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് സ്ഥാനം രാജിവച്ച് മാധ്യമപ്രവർത്തനം അവസാനിപ്പിച്ച എം വി നികേഷ് കുമാർ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ആവാൻ സാധ്യത.. മറ്റ് തിരഞ്ഞെടുപ്പ് സാധ്യതകൾ ഇല്ലാത്ത ഈ സമയത്ത് നികേഷ് കുമാറിനെ രാജി പാലക്കാട് ബന്ധപ്പെട്ടതാണ് എന്നുള്ളതാണ് ലഭിക്കുന്ന വിവരങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റും പരാജയപ്പെട്ട എൽഡിഎഫിന് പാലക്കാട് ഉപ തിരഞ്ഞെടുപ്പും ചേലക്കര ഉപതിരഞ്ഞെടുപ്പും നിർണായകമാണ്. വയനാട് ലോക്സഭാ സീറ്റിൽ മത്സരിക്കുന്നത് ഇടതുപക്ഷത്തു നിന്നും സിപിഐ ആയതിനാൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥികൾ പ്രമുഖരാകണമെന്ന് മുഖ്യമന്ത്രിക്ക് നിർബന്ധമുണ്ട്. പാലക്കാട് നിന്നും ലോക്സഭയിലേക്ക് മത്സരിച്ച വിജയരാഘവനെയാണ് ആദ്യം ഇടതുപക്ഷം പരിഗണിച്ചെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം അദ്ദേഹത്തിൻറെ സാധുതുകൾ പിണറായി തന്നെ അടക്കുകയായിരുന്നു. അതേസമയം യുഡിഎഫിൽ നിന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. എന്നാൽ ജില്ലയ്ക്ക് വെളിയിൽ നിന്നും ഒരു സ്ഥാനാർഥി വേണ്ട എന്ന ഡിസിസിയുടെ തീരുമാനം ജില്ലയിൽ തന്നെയുള്ള കെപിസിസി ഉപാധ്യക്ഷൻ V t ബലറാമിന്റെ സാധ്യത ഉയർത്തുന്നു. എന്നാൽ തൃത്താലപോലെ ഇടതുപക്ഷ കോട്ടയിൽ രണ്ടുതവണ വിജയിച്ച ബലറാമിന് പാലക്കാട് സീറ്റിൽ താല്പര്യമില്ല എന്നാണ് അറിയുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താല നിന്നുതന്നെ ജനവിധി തേടുവാൻ ആണ് വി ടി ബൽറാം ശ്രമിക്കുന്നത്. തന്നെയുമല്ല 2845 വോട്ടിന് മാത്രമാണ് തൃത്താലയിൽ ബലറാം പരാജയപ്പെട്ടത്. അതിനാൽ തന്നെ രാഹുൽ മാങ്കൂട്ടം പരിഗണിക്കപ്പെടുന്നില്ല എങ്കിൽ പാലക്കാട് ജില്ലയിൽ നിന്ന് തന്നെ കഴിഞ്ഞവട്ടം ഒറ്റപ്പാലത്ത് നിയമസഭയിലേക്ക് മത്സരിച്ച ഡോക്ടർ പി സരിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്.. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ സംസ്ഥാന കൺവീനർ എന്ന നിലയിലുള്ള മികച്ച പ്രകടനം സരിനെ സ്ഥാനാർത്ഥത്തിലേക്ക് പരിഗണിക്കുന്നതിന് കെപിസിസി പരിഗണിക്കാനുള്ള കാരണമാണ്. തന്നെയുമല്ല ലോക്സഭ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വളരെ മികച്ച രീതിയിൽ ഡിജിറ്റൽ മീഡിയയിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തുവെന്ന് കെപിസിസിയുടെ വിലയിരുത്തലും ഡോക്ടർ പി സരിന് അനുകൂലമാണ്. ബിജെപി ആകട്ടെ അവരുടെ തീപ്പൊരി നേതാവ് ശോഭാസുരേന്ദ്രന്റെ പേരാണ് പാലക്കാട്ടേക്ക് പരിഗണിക്കുന്നത്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ 2019 തിരഞ്ഞെടുപ്പിൽ രണ്ടര ലക്ഷം വോട്ടും 2024 തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മൂന്നു ലക്ഷത്തോളം വോട്ടും നേടി ബിജെപിയിലെ ഏറ്റവും മികച്ച ജന പിന്തുണയുള്ള സ്ഥാനാർത്ഥിയായാണ് ശോഭ സുരേന്ദ്രൻ വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ ഭാഗമായി ശോഭാസുരേന്ദ്രന് ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തും എന്നുള്ള വാർത്തകളും ശോഭയുടെ സ്ഥാനാർത്ഥിത്വം ശരിവെക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ മൂന്നുമണികൾക്കും അഭിമാന പോരാട്ടമായ പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രമുഖ സ്ഥാനാർത്ഥികളെ അണിനിരത്തി വിജയം കൊയ്തെടുക്കുവാനാണ് 3 മുന്നണികളും ശ്രമിക്കുന്നത്. അതിനാൽ തന്നെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ശ്രദ്ധാകേന്ദ്രം ആകുന്നു
What's Your Reaction?