സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ കളർകോഢ് മാറ്റാൻ ഒരുങ്ങുന്നു.. നിർണായകയോഗം അടുത്ത മാസം

ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാകും? വെള്ളം നിറം മാറ്റി പഴയ രീതിയിലാക്കാൻ നീക്കം; നിര്‍ണായക യോഗം അടുത്തമാസം കോഴിക്കോട്: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ‍ില്‍ ഇളവ് വരുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ്. ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റി പഴയ രീതിയില്‍ കളര്‍ നല്‍കുന്നതിനായി ഇളവ് നല്‍കാനാണ് നീക്കം. ഇതുസംബന്ധിച്ച് അടുത്ത മാസം മൂന്നിന് നടക്കുന്ന യോഗത്തില്‍ ഗതാഗത വകുപ്പ് ചര്‍ച്ച ചെയ്യും. കളര്‍ കോഡില്‍ വലിയ മാറ്റം പാടില്ലെന്നും മറ്റു രീതിയിലുള്ള രൂപമാറ്റം പാടില്ലെന്നുമുള്ള നിബന്ധനയോടെയാകും ഉത്തരവ്. ബസ്സുടമകളുടെ സമ്മർദ്ദത്തെതുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിന് ഗതാഗത വകുപ്പ് നീക്കം നടത്തുന്നതെന്നാണ് വിവരം. ടൂറിസ്റ്റ് ബസ്സുകൾ വഴി വിട്ടു ചിത്രങ്ങളും വലിയ രൂപങ്ങളും പതിക്കുന്നത് പതിവാക്കിയ സാഹചര്യത്തിൽ ആണ് ഗതാഗത വകുപ്പ് നിറങ്ങൾ നിരോധിച്ചത്. തുടര്‍ന്നാണ് വെള്ള നിറം നല്‍കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് തിരുത്താനാണ് നീക്കം. പഴയ ഉത്തരവ് തിരുത്തികൊണ്ട് പുതിയ ഉത്തരവിറക്കാനാണ് ശ്രമം. സിനിമ താരങ്ങളുടെയും മറ്റും ചിത്രങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ട് പല നിറത്തില്‍ ടൂറിസ്റ്റ് ബസുകള്‍ നേരത്തെ നിരത്തിലിറക്കിയിരുന്നു. ഇത്തരത്തില്‍ അമിതമായ രീതിയില്‍ കളറുകളും ലൈറ്റുകളും ഉപയോഗിച്ച് ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടത്തിനിടയാക്കുമെന്ന് ചൂണ്ടികാണിച്ചാണ് ഗതാഗത വകുപ്പ് നേരത്തെ കളര്‍ കോഡ് ഏര്‍പ്പെടുത്തിയത്. https://flashkerala.com/https:flashkerala.com-34 ഞങ്ങളെ വാട്സാപ്പിൽ പിന്തുടരുവാൻ താഴെ കാണുന്ന ലിങ്കിൽ കയറുക https://chat.whatsapp.com/E3VlRXlHLAg8Z31n4YSkfl

Jun 14, 2024 - 00:00
 0  9

1.

What's Your Reaction?

like

dislike

love

funny

angry

sad

wow