ഫ്ലെക്സിൽ സർക്കാരിൻറെ വികസന പെരുമഴ, റോഡിലെ കുഴിക്ക് കുറ്റം എംഎൽഎയ്ക്കും. കടുത്തുരുത്തി വീണ്ടും കേരള കോൺഗ്രസ് പോരാട്ടത്തിന് വേദിയാകുന്നു

കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പല റോഡുകളും തകർന്നതോടെ ആരോണ പ്രത്യാരോപണങ്ങളുമായി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും കടുത്തുരുത്തി എംഎൽഎ ജോസഫ് നേർക്കുനേർ. പെരുവ പിഡബ്ല്യുഡി റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെ ആയിട്ടും നാളിതുവരെ ഒരു നടപടിയും അതിൽ സ്വീകരിച്ചിട്ടില്ല. എന്നാൽ ഈ റോഡിന് ഫണ്ട് അനുവദിച്ചു എന്ന് പറഞ്ഞ് പിഡബ്ല്യുഡി മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രം വെച്ച് ഫ്ലക്സ് ഈ പ്രദേശത്ത് ഒരു വർഷമായി കാണുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മോൻസ ജോസഫ് എംഎൽഎയുടെ തലയിൽ പഴിചാരി തടി ഉരുവാനാണ് ആണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്. അതിന് ഒത്താശ ചെയ്ത കേരള കോൺഗ്രസ് എം ജോസ് കെ എം മാണി വിഭാഗം കൂടി രംഗത്തെത്തിയതോടെ വികസന വിവാദം കൊടുമ്പിരി കൊള്ളുകയാണ്. അതുപോലെതന്നെ കഴിഞ്ഞദിവസം കുറവിലങ്ങാട് മുങ്ങൽ ജംഗ്ഷനിലെ തകർന്നു കിടക്കുന്ന റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ സമരം എംഎൽഎ ക്കെതിരെ എന്ന രീതിയിൽ ജോസ് വിഭാഗം ആരോപണം ഉന്നയിച്ചതോടെ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജിൻസൺ ചെറുമല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സർക്കാരിനെതിരെ എന്ന് വ്യക്തമായി പറഞ്ഞു നടത്തിയ സമരം എംഎൽഎ ക്കെതിരെ ആണ് എന്ന് വളച്ചൊടിച്ച സോഷ്യൽ മീഡിയ ഹാൻഡുകളെ കണ്ടെത്തണമെന്നും അത്തരക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു പരാതി നൽകിയിരിക്കുകയാണ് അദ്ദേഹം. വെമ്പള്ളിയിൽ നിന്നും നിന്നും വയലായ്ക്കുള്ള പാതയിൽ കല്ലോലിപ്പാലം ഭാഗികമായി തകർന്നപ്പോൾ പുനർനിക്കുവാൻ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് എംഎൽഎ ആവശ്യപ്പെടുകയും കഴിഞ്ഞ 20 ലക്ഷം രൂപ കലോലി പാലം പുനർനിർമ്മാണത്തിന് ബഡ്ജറ്റിൽ അനുവദിക്കുകയും ചെയ്തു എന്ന് പറഞ്ഞ് പിഡബ്ല്യുഡി മന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സുകൾ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗംകടപ്ലാമറ്റം മണ്ഡലത്തിൽ ആകെ വെച്ചിരുന്നു. ഇടപെടൽ വിദഗ്ധനായ ജോസ് കെ മാണിയുടെ ശ്രമഫലമായി എന്ന പേരിലാണ് ഫ്ലക്സുകൾ വ്യാപകമായി പ്രചരിപ്പിച്ചത്. ഒന്നരവർഷക്കാലം കഴിഞ്ഞിട്ടും ബഡ്ജറ്റ് വിഹിതമോ പിഡബ്ല്യുഡി ഫണ്ടിലോ ഈ പാലം പണി ആരംഭിക്കാത്തതിൽ ജനകീയ പ്രതിഷേധം ഉണ്ടായപ്പോൾ എംഎൽഎയുടെ തലയിൽ അത് കെട്ടിവെച്ച് രക്ഷപ്പെടാനാണ് ജോസ് വിഭാഗം ശ്രമിച്ചത്. സർക്കാർ എതിരെയുള്ള സമരം കുറവിലങ്ങാട്ട് നടത്തിയത് എംഎൽഎയ്ക്കെതിരെയാണ് എന്ന് പ്രചരിപ്പിക്കാനും ജോസ് വിഭാഗം ശ്രദ്ധിച്ചു എന്നുള്ളതാണ് ശ്രദ്ധേയം. വികസന പ്രവർത്തനങ്ങളിൽ ആദ്യം ഭക്ഷിക്കുന്നു എന്ന നിലയിലേക്ക് കടുത്തുരുത്തിയിലെ രാഷ്ട്രീയം മാറിമറിഞ്ഞു എന്നുള്ളതാണ് സാധാരണക്കാർക്ക് ഉള്ള വിഷമം. പണി നടത്താതെ ഫണ്ട് അനുവദിക്കാതെ അനുവദിച്ചു എന്ന പത്രവാർത്ത കൊടുക്കുന്ന ജോസ് കെ മാണി വിഭാഗത്തിന്റെ സമീപനം സാധാരണക്കാരായ ജനങ്ങൾക്ക് മനസ്സിലായി . കള്ളം പിടിക്കപ്പെട്ടാലും വീണ്ടും നുണ ആവർത്തിച്ച് മോൻസി ജോസഫ് എംഎൽഎ മോശക്കാരനാക്കുന്ന സമീപനമാണ് കടുത്തുരുത്തിയിൽ ജോസ് വിഭാഗം സ്വീകരിക്കുന്നത്. ജോസ് കെ മാണി ഭാഗത്തിന്റെ കൈകളിൽ കൂടി പ്രവർത്തിക്കുന്ന ഒരു പ്രശസ്തമായ ഓൺലൈൻ പത്രത്തിലൂടെ അസത്യം പ്രചരിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്. കടുത്തുരുത്തിയിലും പാലായിലും നേരിട്ട് തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി ജോസ് വിഭാഗം മറന്നു എന്നുള്ളതാണ് ഈ സമീപനത്തിലൂടെ മനസ്സിലാകുന്നത്. എല്ലാം ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞായി ജോസ് കെ മാണി വിഭാഗം മാറിയെന്നാണ് ജനങ്ങൾ കുറ്റപ്പെടുത്തുന്നത്

Aug 30, 2024 - 15:08
Aug 30, 2024 - 15:09
 0  8
ഫ്ലെക്സിൽ സർക്കാരിൻറെ വികസന പെരുമഴ, റോഡിലെ കുഴിക്ക്  കുറ്റം എംഎൽഎയ്ക്കും. കടുത്തുരുത്തി വീണ്ടും കേരള കോൺഗ്രസ് പോരാട്ടത്തിന്  വേദിയാകുന്നു
ഫ്ലെക്സിൽ സർക്കാരിൻറെ വികസന പെരുമഴ, റോഡിലെ കുഴിക്ക്  കുറ്റം എംഎൽഎയ്ക്കും. കടുത്തുരുത്തി വീണ്ടും കേരള കോൺഗ്രസ് പോരാട്ടത്തിന്  വേദിയാകുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow