ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

20 20 ലോകകപ്പ് സെമി ഫൈനൽ. ഇന്ത്യക്ക് ഉജ്ജ്വലവിജയം. മഴമൂലം വൈകി തുടങ്ങിയ 20 20 ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ 68 റൺസിന് പരാജയപ്പെടുത്തി ടീം ഇന്ത്യ ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമയുടെ അർദ്ധ സെഞ്ചുറിയുടെ ബലത്തിൽ 171 റൺസ് എടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ 103 റൺസ് എടുക്കാനേ ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റിംഗ് നിരക്ക് സാധിച്ചുള്ളൂ. മൂന്നു വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദ മാച്ചായ അക്ഷർ പട്ടേലാണ് കളി ഇന്ത്യക്ക് അനുകൂലമായി തിരിച്ചത്. ഫൈനൽ സ്വപ്നം കണ്ട് കളിക്ക് ഇറങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗിൽ പരാജയപ്പെടുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയതവും മത്സരത്തിൽ തിളങ്ങി. വെള്ളിയാഴ്ച വൈകിട്ട് 8 മണിക്കാണ് ഫൈനൽ. ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും

Jun 28, 2024 - 12:49
 0  7
ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

What's Your Reaction?

like

dislike

love

funny

angry

sad

wow