ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു

ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു.

Aug 21, 2023 - 18:39
 0  42
ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു.

27 പേര്‍ക്ക് പരുക്കേറ്റു. ഗംഗോത്രിയില്‍ നിന്ന് വരികയായിരുന്ന ബസ് ഗംഗ്നാനിയില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്.

ഗുജറാത്തില്‍ നിന്നുള്ള 35 തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. ഇന്നലെയാണ് അപകടമുണ്ടായത്. ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേനകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഡെറാഡൂണില്‍ ഹെലികോപ്ടറും തയ്യാറാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow