പാരീസിൽ തിളങ്ങി അച്ചു ഉമ്മൻ.

അന്തരിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ്റെ സ്വന്തം നിലയിൽ ഫാഷൻ ഇൻഫ്ലുവൻസറായി ശ്രദ്ധ നേടിയിട്ടുള്ള സോഷ്യൽ മീഡിയ താരമാണ്. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് അച്ചുവിന് ഉള്ളത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കാലത്ത് വസ്ത്രങ്ങളുടെ വിലയെ ചൊല്ലി സിപിഎമ്മും ഇടതുമുന്നണിയും ഉണ്ടാക്കിയ കോലാഹലങ്ങൾ അവർക്ക് തിരിച്ചടിയായി. പാരീസിൽ നിന്നുള്ള തൻ്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയും വീഡിയോയുമാണ് അച്ചു ഉമ്മൻ പുതുതായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പ്രശസ്ത ഡിസൈനറായ സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് അച്ചു അണിഞ്ഞിരിക്കുന്നത്. കറുത്ത് ജംപ് സ്യൂട്ടും അതിനൊപ്പം ഹൈലൈറ്റായി റെഡ് കോൾഡ് നിറങ്ങളിലുള്ള സ്റ്റോളുമാണ് അച്ചുവിൻ്റെ വേഷം. മുടി പുട്ട് അപ്പ് ചെയ്തിരിക്കുന്നു. ഹായ് ഹീൽസിൽ പാരീസിലെ തെരുവിലൂടെ ഒരു മോഡലിനെപ്പോലെ നടന്നുനീങ്ങുന്ന അച്ചുവിൻ്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

Jul 10, 2024 - 16:14
 0  22
പാരീസിൽ തിളങ്ങി അച്ചു ഉമ്മൻ.
പാരീസിൽ തിളങ്ങി അച്ചു ഉമ്മൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow