യുഡിഎഫിൽ ചങ്ങനാശ്ശേരിയിൽ പൊട്ടിത്തെറി, പുതുപ്പള്ളിക്ക് ശേഷം സഹകരണ മേഖലയിൽ വിവാദവുമായി ചങ്ങനാശ്ശേരി

UDF സ്ഥിരമായി ഭരിക്കുന്ന മാടപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൽ അഗസ്റ്റ് മാസം 8-ാം തിയ്യതി നടക്കുന്ന ഭരണസമതി തെരെഞ്ഞെടുപ്പിൽ UDF ന് രണ്ട് പാനലുകൾ. മണ്ഡലം പ്രസിഡൻ്റ് ജിൻസൺ മാത്യു നയിക്കുന്ന പാനലിനെതിരെ മുൻ ബ്ലോക്ക് പ്രസിഡണ്ട് ആന്റണി കുന്നുംപുറം നേതൃത്വത്തിൽ വിമത പാനലിനെ മത്സരിപ്പിക്കുന്നത് കെ സി ജോസഫ് കൊടിക്കുന്നിൽ സുരേഷ് ഗ്രൂപ്പാണ്. മണ്ഡലം പ്രസിഡൻ്റ് ജിൻസൺ മാത്യു KC വേണുഗോപാൽ വിഭാഗക്കാരൻ ആണ്. ജിൻസൺ നേതൃത്വം നൽകുന്ന പാനലിൽ രമേശ് ചെന്നിത്തല KC വേണുഗോപാൽ വിഭാഗത്തിലുള്ളവർ മത്സരിക്കുന്നുണ്ട് കൂടാതെ മുസ്ലിം ലീഗിൻ്റെ പിന്തുണയും ജിൻസ്നാണ്.ജിൻസൺ മാത്യുവിന്റെ നേതൃത്വത്തിലുള്ള പാനലിൽ ഡി സി സി അംഗം ബാബു കുട്ടൻചിറ, വി.പി മോഹനൻ സേവാദൾ മുൻ ജില്ലാ ചെയർമാൻ സണ്ണി എത്തയ്ക്കാടൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിബിൻ വർഗീസ് , യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് ടോണി കുട്ടം പേരൂർ എന്നിവർ മത്സരിക്കുമ്പോൾ വിമത വിഭാഗത്തിൽ ബാബു കുര്യത്രയെ കൂടാതെ മഹിളാ കോൺഗ്രസ് നേതാവ് ജയശ്രീ , മുൻ മണ്ഡലം പ്രസിഡൻ്റ് മോഹനൻ പിള്ള, റിജു ഇബ്രാഹിം എന്നിവരാണ് മത്സരിക്കുന്നത് വിമത വിഭാഗത്തിന് മാവേലിക്കര എം.പി കൊടിക്കുന്നേൽ സുരേഷിൻ്റെ പിന്തുണ ഉണ്ട് എന്ന് പറയപ്പെടുന്നു , യുഡിഫിൻ്റെ കോട്ടയായ മാടപ്പള്ളി പഞ്ചായത്ത് 2020ലെ തെരെഞ്ഞെടുപ്പിൽ UDF നെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി അന്ന് മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന ബാബു കൃര്യത്ര തൻ്റെ ഇഷ്ടക്കാർക്ക് സിറ്റ് നൽകിയതുകൊണ്ടാണ് പല വാർഡുകളും തോറ്റ് പോയത് അന്ന് ആരോപണം ഉയർന്നതാണ്. എന്നാൽ ശരിക്കുള്ള തർക്കം മണ്ഡലം പ്രസിഡൻ്റിനെ ചൊല്ലിയാണ്. K C Joseph ഗ്രൂപ്പിൻ്റെ കയ്യിലുള്ള മാടപ്പള്ളി മണ്ഡലം കഴിഞ്ഞ പുന: സംഘടനയിൽ KC വേണുഗോപാൽ- തിരുവഞ്ചൂർ വിഭാഗം പിടിച്ചെടുത്തു ജിൻസൺ മാത്യുവിനെ നിയമിച്ചിരുന്നു. എന്നാൽ അന്ന് പാർലമെൻ്റ് ഇലക്ഷൻ്റെ പേര് പറഞ്ഞ് ജിൻസൺ ൻ്റെ നിയമനം കൊടിക്കുന്നിൽ സുരേഷ് എം.പി വഴി താൽകാലികമായി റദ്ദാക്കിയിരുന്നു. എന്നാൽ ഇലക്ഷൻ കഴിഞ്ഞപ്പോൾ തിരികെ ജിൻസനെ നിയമിക്കുകയും, എന്നാൽ kc ജോസഫ് ഗ്രൂപ്പ് കൊടിക്കുന്നിലിനെ മുൻ നിർത്തി മണ്ഡലത്തിൽ വിഭാഗീയ പ്രവർത്തനം നടത്തി വരികയാണ്. കഴിഞ്ഞ ദിവസം കൂടിയ മണ്ഡലം കമ്മറ്റി KC വേണുഗോപാൽ വിഭാഗക്കാരനായ KPCC ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എന്നാൽ വിമത വിഭാഗം കൂടി ആലോചനകൾ ഒന്നും നടത്താതെ ആദ്യം പാനൽ പ്രഖ്യാപിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി യെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചു. പ്രവർത്തകരെ നോക്കുകുത്തികൾ ആക്കി നടക്കുന്ന ഇത്തരം വിഭാഗീയ പരിപാടികൾക് നേതൃത്വം നൽകുന്ന കൊടിക്കുന്നിലിനെതിരെ പ്രവർത്തകർക്കിടയിൽ അമർഷം ഉണ്ട്. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കഷ്ടിച്ചാണ് കൊടികുന്നിൽ കരകയറിയത്.. കഴിഞ്ഞ ദിവസം Flash Kerala പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലെ കാര്യങ്ങൾ ശരിവയ്ക്കുന്നതാണ് ഇത്തരത്തിലുള്ള വാർത്തകൾ

Jul 14, 2024 - 01:09
Jul 14, 2024 - 01:17
 0  141
യുഡിഎഫിൽ ചങ്ങനാശ്ശേരിയിൽ പൊട്ടിത്തെറി, പുതുപ്പള്ളിക്ക് ശേഷം സഹകരണ മേഖലയിൽ  വിവാദവുമായി ചങ്ങനാശ്ശേരി

What's Your Reaction?

like

dislike

love

funny

angry

sad

wow