കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ റീത്ത് സമർപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി

കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെയുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണം. ══════════════════════════════════════════════════════════════════════════ ജീവിതശൈലി രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കുമുള്ള മരുന്ന് ലഭ്യമല്ല, ലാബ്,എക്സ്-റേ സൗകര്യങ്ങൾ അടിയന്തരമായി പ്രവർത്തനസജ്ജമാക്കണം. ഡോക്ടർമാരും, ആശുപത്രി ജീവനക്കാരും, കൃത്യസമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണം, ആശുപത്രി സമയത്ത് ഉള്ള യൂണിയൻ പ്രവർത്തനം അവസാനിപ്പിക്കണം, ഇതിൽ ആവശ്യമായ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന്പ്രതിഷേധസമരം ഉദ്ഘാടനം ചെയ്‌തുകൊണ്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: P.A.സലിം പറഞ്ഞു. ആശുപത്രി വികസനം പ്രഖ്യാപനങ്ങളിലും, പത്രവാർത്തകളിലും മാത്രം ഒതുങ്ങി നിൽക്കരുത് ഈ ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ കോൺഗ്രസ് നിദാന്ത ജാഗ്രത പുലർത്തുമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു. പ്രതിഷേധ യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്റ് ബിജു മൂലംങ്കുഴ അധ്യക്ഷത വഹിച്ചു, കെ.പി.സി.സി മെമ്പർ അഡ്വ: T.ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറി M.N.ദിവാകരൻ നായർ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജെയിംസ് പുല്ലാപ്പള്ളി, ജിൻസൺ ചെറുമല, അജോ അറയ്ക്കൽ, P.N.മോഹനൻ ഷാജി പുതിയിടം, അനിൽകുമാർ കാരയ്ക്കൽ, സിബി ഓലിക്കൽ. M.M. ജോസഫ്, ജോയ്‌സ് അലക്സ് കാളികാവ് ശശികുമാർ, പ്രകാശ് കുന്നേപറമ്പിൽ, ടോമി ചിറ്റക്കോടം,സിസിലി സെബാസ്റ്റ്യൻ,T.R.രമണൻ രാജു പുള്ളോലിൽ, ബർട്ട് പഞ്ഞാക്കിയിൽ, ബെന്നി പൂയപ്പടം, അനീഷ് ചെല്ലായി,എങ്കിൽസ് പുതിയിടം, അനൂപ് പുളിക്കൽ, തോമസ് മുകളേൽ, ജോബി ഇല്ലിനിൽക്കുംതടം, തുടങ്ങിയവർ പ്രസംഗിച്ചു അന്ത്യശ്വാസം നിലച്ച താലൂക്ക് സർക്കാർ ആശുപത്രിക്ക് കോൺഗ്രസ് പ്രവർത്തകർ റീത്ത് സമർപ്പിച്ചു

Jul 27, 2024 - 14:47
 0  12

What's Your Reaction?

like

dislike

love

funny

angry

sad

wow