നടൻ സിദ്ദിഖിനെതിരെ ബലാത്സംഗം കുറ്റം, അന്വേഷണത്തിന് പ്രത്യേക സംഘം
നടൻ സിദ്ദിഖിനെതിരെ ബലാത്സംഗം ചുമത്തി. യുവനടിയെ തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും വിവരം പുറത്തു പറയരുത് എന്ന് ഭീഷപ്പെടുത്തി എന്നുമാണ് നടി പോലീസിന് നൽകിയ പരാതിയിൽ ഉള്ളത് കഴിഞ്ഞദിവസം സംസ്ഥാന പോലീസ് മേധാവിക്ക് ഇമെയിൽ വഴി നൽകിയ പരാതി സിറ്റിപോലീസ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു ഭാരതീയ ന്യായ സംഹിതയിലെവകുപ്പ് 376 509 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം സിദ്ദിഖ് യുവ നടിക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ആരോപണത്തിന്റെ പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്ന് സിദ്ദിഖ്ആരോപിക്കുന്നത്
What's Your Reaction?