ജസ്റ്റിസ് അലക്സാണ്ടർ തോമസ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

ഹൈക്കോടതി റിട്ടയർ ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിയാണ് ശുപാർശ ഗവർണർക്ക് കൈമാറിയത് ഗവർണറുടെ അംഗീകാരം നേടുന്നതോടെ ചുമതലയേൽക്കാം. കഴിഞ്ഞവർഷം സെപ്റ്റംബർ നാലിലാണ് അലക്സാണ്ടർ തോമസ് വിരമിച്ചത്. ചെങ്ങന്നൂർ സ്വദേശിയാണ് അദ്ദേഹം. ലീഗൽ സർവീസ് അതോറിറ്റിയുടെ അധ്യക്ഷൻ കൂടിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കുറച്ചുകാലം കേരള ഹൈക്കോടതിയുടെ ആക്റ്റീവ് ചീഫ് ജസ്റ്റിസ് കൂടിയായിരുന്നു

Jul 12, 2024 - 14:36
 0  4

What's Your Reaction?

like

dislike

love

funny

angry

sad

wow