അഡ്വ .ജെയ്സൺ ഒഴുകയിൽ കേരളാ കോൺഗ്രസ്സിന്റെ ജില്ലാ പ്രസിഡന്റ് .

കോട്ടയം : കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ടായി അഡ്വ.ജെയ്‌സൺ ജോസഫ് ഒഴുകയിൽ തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടയത്ത് ചേർന്ന പുനസംഘടന സമ്മേളനത്തിലാണ് അഡ്വ.ജെയ്‌സൺ ജോസഫിനെ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡൻറ്, കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട്, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി, കോട്ടയം ജില്ലാ പ്രസിഡണ്ട്, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ ജനറൽ സെക്രട്ടറി, അതിരമ്പുഴ റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, അതിരമ്പുഴ ഗ്രാമ പഞ്ചായത്തംഗം, കോട്ടയം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. നിലവിൽ കേരള കോൺഗ്രസ് പാർട്ടി ഉന്നതാധികാര സമിതി അംഗമാണ്

Jul 6, 2024 - 23:20
 0  3
അഡ്വ .ജെയ്സൺ ഒഴുകയിൽ കേരളാ കോൺഗ്രസ്സിന്റെ ജില്ലാ പ്രസിഡന്റ് .

What's Your Reaction?

like

dislike

love

funny

angry

sad

wow