'കൊളസ്ട്രോൾ'',നിശബ്ദ കൊലയാളി.നിയന്ത്രണ വിധേയമാക്കാൻ നിരവധി മാർഗങ്ങൾ.വായിക്കാം...
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കൊളസ്‌ട്രോളിന്റെ അളവ് 2.6 ദശലക്ഷം മരണത്തിന് കാരണമാകുന്നുവെന്ന് കണക്കാക്കപ്പെടുന്നു. മരുന്നുകള്‍ സഹായിക്കുമെങ്കിലും ചെറിയ രീതിയില്‍ ദിനചര്യയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് കൊളസ്‌ട്രോളിനെ കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. രാവിലെ ഒരു ചെമ്ബരത്തി ചായയില്‍ തുടങ്ങാം കാപ്പിയിലും ചായയിലുമുളള കഫീന്‍ ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ഇത് കാലക്രമേണ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടാകാന്‍ കാരണമാകുന്നു.പക്ഷേ ചായക്കും കാപ്പിക്കും പകരം ചെമ്ബരത്തി ചായ കുടിക്കുകയാണെങ്കില്‍ ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. 1.രാവിലെ ഒരു ചെമ്ബരത്തി ചായയില്‍ തുടങ്ങാം കാപ്പിയിലും ചായയിലുമുളള കഫീന്‍ ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ഇത് കാലക്രമേണ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടാകാന്‍ കാരണമാകുന്നു.പക്ഷേ ചായക്കും കാപ്പിക്കും പകരം ചെമ്ബരത്തി ചായ കുടിക്കുകയാണെങ്കില്‍ ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.ചെമ്ബരത്തി ചായ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്ബന്നമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. 2 2.ബദാം വാല്‍നട്ട് ചിയാസീഡ്‌സ് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക അസംസ്‌കൃത പരിപ്പുകളിലും വിത്തുകളിലും ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ബദാം, വാല്‍നട്ട്‌സ്, ചിയസീഡ്‌സ്, ഫ്‌ളാക്‌സ് സീഡുകള്‍ ഇവയൊക്കെ വെളളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് അവയിലെ ആന്റ്ി ന്യൂട്രിയന്റുകളെ നീക്കം ചെയ്യുകയും അവയെ കൂടുതല്‍ ആരോഗ്യകരമാക്കുകയും ചെയ്യും. ഈ വിത്തുകളൊക്കെത്തന്നെ കൊളസ്‌ട്രോള്‍ സ്വാഭാവികമായി കുറയ്ക്കാന്‍ സഹായിക്കുന്നു. 3. ഭക്ഷണത്തിന് ശേഷം മൂന്ന് മിനിറ്റ് നടക്കാം ഭക്ഷണം കഴിച്ച് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതിന് പകരം വെറും മൂന്ന് മിനിറ്റ് നടക്കുക. ഭക്ഷണത്തിന് ശേഷമുള്ള ചെറിയ നടത്തം പോലും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഈ ശീലം കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക എപ്പോഴും ഭക്ഷണം കഴിക്കുമ്ബോള്‍ സാവധാനം ചവച്ചരച്ച് കഴിക്കാന്‍ ശീലിക്കുക. ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണം നന്നായി ചവച്ചിറക്കുമ്ബോള്‍ ശരീരം കൂടുതല്‍ ദഹന എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്നു. ഇത് കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. മോശം ദഹനം പലപ്പോഴും കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നതിന് കാരണമാകും. 4.പുളിപ്പിച്ച ഭക്ഷണം ഉള്‍പ്പെടുത്തുക വീട്ടില്‍ ഉണ്ടാക്കുന്ന തൈര്, അച്ചാറുകള്‍, മോര് തുടങ്ങിയ പുളിയുളള ഭക്ഷണം ഉപയോഗിക്കുക. ഇവയില്‍ പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ ബാക്ടീരിയയെ സന്തുലിതമാക്കാന്‍ സഹായിക്കുന്നു. കുടലിലെ പിത്തരസം ആസിഡുകളെ വിഘടിപ്പിച്ച് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ശ്വസന വ്യായാമങ്ങള്‍ ഉയര്‍ന്ന കൊളസ്‌ട്രോളും സമ്മര്‍ദ്ദവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്ബോള്‍ അതിനെ നേരിടാന്‍ ശരീരം കൂടുതല്‍ കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കുന്നു. അഞ്ച് മിനിറ്റ് സമയം ശ്വാസം ഉള്ളിലേക്ക് വലിച്ച് ശ്വസന വ്യായാമം ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും. ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്ബോള്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതാണ്.
What's Your Reaction?