കോട്ടയത്തെ പ്രമുഖ ഓൺലെെൻ മാധ്യമ മുതലാളിക്കെതിരെ പീഡന ആരോപണം വീണ്ടും ..
കോട്ടയത്തെ തൃക്കണ്ണുള്ള ഓൺലൈൻ പത്ര ഉടമയ്ക്കെതിരെ വീണ്ടും പീഡന ആരോപണം. ഒരാഴ്ച്ചയ്ക്കിടെ രാജിവെച്ചത് അഞ്ച് വനിതാ സ്റ്റാഫുകൾ കോട്ടയത്തെ തൃക്കണ്ണുള്ള ഓൺലൈൻ പത്ര ഉടമയ്ക്കെതിരെ വീണ്ടും പീഡന ആരോപണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചു വനിതാ ജോലിക്കാരാണ് സ്ഥാപനത്തിൽ നിന്ന് ഉടമയുടെ സ്വഭാവ ദൂഷ്യം മൂലം രാജിവെച്ചത് എന്നാണ് റിപ്പോർട്ട്. കോട്ടയത്തെ എല്ലാവരെയും മര്യാദ പഠിപ്പിക്കുന്ന തൃക്കണ്ണുള്ള മാധ്യമ സ്ഥാപന ഉടമയ്ക്ക് നേരെയാണിപ്പോൾ വീണ്ടും പീഡന ആരോപണം ഉണ്ടായത്. കഴിഞ്ഞ വർഷം ജനുവരി മാസത്തിലും ഇയാൾക്കെതിരെ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന യുവതി പരാതി കൊടുത്തിരുന്നു. പത്രത്തിന്റെ ബലത്തിൽ ഭീഷണിപ്പെടുത്തി പണം വാങ്ങി എന്ന ആരോപണങ്ങൾ ഇയാൾക്കെതിരെ നിരവധിതവണ ഉണ്ടായിട്ടുണ്ട്. കോട്ടയത്തെ ഒരു പ്രധാന ആശുപത്രി ഉടമയെ ഇയാൾ ഭീഷണിപ്പെടുത്തുന്ന ഫോൺ റെക്കോർഡിങ് വർഷങ്ങൾക്കു മുമ്ബേ തന്നെ പുറത്തായിരുന്നു. ബിസിനസുകാർക്കും രാഷ്ട്രീയക്കാർക്കും സ്ഥിരം ശല്യമായ ഒരു വിവരാവകാശ തൊഴിലാളി കൂടിയാണ് ഇയാൾ. കോട്ടയത്തെ പുതുപ്പണക്കാരനായ ഒരു അച്ചായൻ സ്വർണ്ണ ബിസിനസുകാരനാണ് ഇയാളുടെ പ്രധാന സ്പോൺസർ. സ്പോൺസർ ആയ അച്ചായനും സ്ത്രീ വിഷയത്തിൽ വീക്ക്നെസ്സ് ഉള്ള വ്യക്തിയാണെന്നും മുൻപ് പത്രം മുതലാളിക്കെതിരെ ആരോപണമുണ്ടായപ്പോൾ പൂത്ത കാശ് അറിഞ്ഞ ഈ സ്പോൺസർ ആണ് ഇയാളെ രക്ഷിച്ചത് എന്നും ആരോപണമുണ്ട്. ഇരയായ സ്ത്രീ ഇതുവരെ പരാതിപ്പെട്ടില്ലെങ്കിലും ഉടനടി പരാതി കൊടുക്കും എന്നാണ് സൂചന.
What's Your Reaction?