കേരളത്തിലെ ഏറ്റവും മികച്ചപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല : കെ സി വേണുഗോപാൽ

കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ടിവി ചാനൽ നൽകിയ അഭിമുഖത്തിലാണ് കെ സി വേണുഗോപാൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങളും തെളിവുകളും കേരളം കണ്ടതാണ്. എല്ലാ ആരോപണങ്ങൾക്കും ഉതകുന്ന തെളിവുകളും ഹാജരാക്കുവാൻ രമേശ് ചെന്നിത്തലയ്ക്ക് സാധിച്ചു എന്നതാണ് അദ്ദേഹത്തിൻറെ പ്രതിപക്ഷനേതാവ് എന്ന നിലയിലെ പ്രവർത്തന മികവ് എന്നും കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു പക്ഷേ പതിവിന് വിപരീതമായി കേരളത്തിൽ ഇടതുപക്ഷം തുടർച്ചയായി രണ്ടാമതും അധികാരത്തിൽ എത്തിയപ്പോൾ ഒരു മാറ്റം വേണമെന്ന് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തലിലാണ് രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസി പ്രസിഡൻറ് എന്ന നിലയിലും മികച്ച പ്രകടനമാണ് ചെന്നിത്തല നടത്തിയതെന്നും ഏറ്റെടുത്ത് എല്ലാ മേഖലകളും വളരെ ചെറുപ്പം മുതൽ നല്ല രീതിയിൽ കൈകാര്യം ചെയ്ത നേതാവാണ് രമേശ് എന്നും കെസി വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ തന്നെ മത്സരിപ്പിക്കുന്നതിൽ മുൻകൈയെടുത്തതും രമേശ് ആണ് എന്ന് കെ സി വേണുഗോപാൽ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ നടന്ന പാർലമെൻറ് മണ്ഡലം കൺവെൻഷനിൽ കെസി വേണുഗോപാൽ മത്സരിക്കാൻ എത്തിയാൽ അദ്ദേഹത്തിൻറെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി താൻ പ്രവർത്തിക്കുമെന്നും വിജയം ഉറപ്പുവരുത്തുമെന്നും രമേശ് ചെന്നിത്തല മുൻപ് പറഞ്ഞിരുന്നു. അഭിമുഖത്തിൽ രമേശ് ചെന്നിത്തലയുടെ പേര് ഊന്നിപ്പറഞ്ഞത് വരുംകാല രാഷ്ട്രീയത്തിനുള്ള ചൂണ്ടുപലക എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്

Jun 30, 2024 - 15:23
Jun 30, 2024 - 15:26
 0  44
കേരളത്തിലെ ഏറ്റവും   മികച്ചപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല : കെ സി വേണുഗോപാൽ
കേരളത്തിലെ ഏറ്റവും   മികച്ചപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല : കെ സി വേണുഗോപാൽ
കേരളത്തിലെ ഏറ്റവും   മികച്ചപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല : കെ സി വേണുഗോപാൽ

What's Your Reaction?

like

dislike

love

funny

angry

sad

wow