തീവണ്ടി അപകടം,മരണം 15 ആയി

റെഡ് സിഗ്നല്‍ മറികടന്ന് കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ചരക്ക് തീവണ്ടി ഇടിച്ചുകയറി; മരണം 15 ആയി; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ കൊല്‍ക്കത്ത: ബംഗാളില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം പതിനഞ്ചായി. മരിച്ചവരില്‍ ചരക്കുവണ്ടിയുടെ ലോക്കോ പൈലറ്റ് ഉള്‍പ്പടെ മൂന്ന് റെയില്‍വേ ജീവനക്കാരും ഉള്‍പ്പെടുന്നു. അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ്, രാവിലെ ചരക്കുവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അറുപതോളം പേര്‍ക്ക് പരുക്കേറ്റു അപകടത്തില്‍ കാഞ്ചന്‍ജംഗയുടെ മൂന്ന് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്കു തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേന ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചുവപ്പ് സിഗ്നല്‍ മറികടന്ന് ചരക്ക് ട്രെയിന്‍ അമിതവേഗത്തിലെത്തി കാഞ്ചന്‍ജംഗ എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നണ് പ്രാഥമിക നിഗമനം. രാവിലെ 8.50നായിരുന്നു അപകടമെന്നാണ് വിവരം.

Jun 17, 2024 - 20:09
 0  6
തീവണ്ടി അപകടം,മരണം 15 ആയി

What's Your Reaction?

like

dislike

love

funny

angry

sad

wow