പി പി ദിവ്യക്കും ഇ പി ജയരാജനും വീഴ്ച ഉണ്ടായി.തള്ളിപ്പറഞ്ഞ് പിണറായി
പി.പി ദിവ്യയ്ക്ക് എതിരായ നടപടി മാധ്യമ വാർത്തകള്‍ക്ക് അനുസരിച്ചാണെന്ന കോഴിക്കോട് സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ വിമർശനത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവനകളില്‍ ഇപിയുടെ ഭാഗത്ത് പിശകുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചർച്ചയ്ക്ക് മറുപടി നല്കി. മെക് സെവൻ വിഷയത്തില്‍ പി. മോഹനനെതിയെയും വിമർശനമുണ്ടായി.
What's Your Reaction?