ആകാശപാത കോട്ടയത്ത് വിവാദം കൊഴുക്കുന്നു

ആകാശപാത വിവാദത്തിൽ കോട്ടയത്ത് രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. കോട്ടയം നഗരത്തിൽ റോഡ് സേഫ്റ്റി അതോറിറ്റിയുടെ പിന്തുണയോടെ നിർമ്മിച്ചു തുടങ്ങിയിരുന്ന ആകാശപാത നിർമ്മാണം നിലച്ചതിനെ തുടർന്ന് ഇന്നലെ നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നടത്തിയ സബ്മിഷൻ മറുപടിയായി മോട്ടോർ വാഹന വകുപ്പ് മന്ത്രി ശ്രീ ഗണേഷ് കുമാർ പറഞ്ഞ മറുപടിയിൽ കോട്ടയത്ത് രാഷ്ട്രീയം കൊടുമ്പിരി കൊള്ളുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015 കൊണ്ടുവന്ന ആകാശപാത പദ്ധതി നിർമ്മാണം 2016 പിണറായി വിജയൻ ഗവൺമെൻറ് അധികാരത്തിൽ എത്തിയതോടെ നിലയ്ക്കുകയായിരുന്നു. സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം ആയിരുന്നു ഇതിന് കാരണം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രചരണമാക്കുവാനും സിപിഎം ശ്രദ്ധിച്ചു. എന്നാൽ മൂന്നുതവണ ശാസ്ത്രീയ പഠനം നടത്തി എന്നും ഫണ്ട് അനുവദിച്ചു എന്നും എന്നാൽ രാഷ്ട്രീയമായി ആന്റണി രാജുവിന്റെ ഓഫീസിൽ നടന്ന ചർച്ചയിലാണ് ഈ പദ്ധതിക്ക് തുരങ്കം വച്ചത് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിക്കുന്നു. സുന്ദരമായിരുന്ന ശീമാട്ടി റൗണ്ടാന പൊളിച്ചാണ് ആകാശപാത നിർമ്മാണം ആരംഭിച്ചത്. ഇപ്പോൾ ആകാശപാതയും ഇല്ല ശീമാട്ടി റൗണ്ടാനെയും ഇല്ല എന്ന് അവസ്ഥയാണ്. നിയമസഭയിൽ ഗണേഷ് കുമാർ മന്ത്രി മറുപടി പറഞ്ഞത് ഈ പദ്ധതി ഇനി മുന്നോട്ടു പോകില്ല എന്ന് തന്നെയാണ്. 5.18 കോടി രൂപ നിലവിൽ ചെലവായ പദ്ധതി ഉപേക്ഷിക്കുന്നത് സംസ്ഥാന സർക്കാരിനും കോട്ടയത്തെ ജനങ്ങൾക്കും സ്വീകാര്യമല്ല എന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വാദിക്കുന്നത്. വർഷങ്ങളായി കോട്ടയം ടൗണിൽ എത്തുന്ന ആളുകൾ അടയാളമായി പറയുന്നത് പടവലപ്പന്തൽ എന്ന് അറിയപ്പെടുന്ന ഈ ആകാശപാത നിർമ്മിതിയാണ്. ആറിഞ്ച് വണ്ണമുള്ള റൗണ്ട് പൈപ്പുകളാണ് നിർമ്മാണത്തിന് പൂർണമായും ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ സ്ട്രക്ച്ചറൽ സ്റ്റെബിലിറ്റി ഉണ്ടെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അവകാശപ്പെടുന്നത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കോട്ടയത്തിന് അർഹതപ്പെട്ട പദ്ധതി നഷ്ടപ്പെടുത്തരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടു. എട്ടു വർഷത്തെ വിരോധം വേണ്ട എന്ന് വെച്ച് സിപിഎം ഈ ആകാശപാത പദ്ധതി നടപ്പിലാക്കുമോ എന്നുള്ള ആകാംക്ഷയിലാണ് കോട്ടയത്തെ ജനങ്ങൾ.

Jun 27, 2024 - 13:52
 0  6
ആകാശപാത കോട്ടയത്ത് വിവാദം കൊഴുക്കുന്നു
ആകാശപാത കോട്ടയത്ത് വിവാദം കൊഴുക്കുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow