കുറവിലങ്ങാട് വനിതാ പഞ്ചായത്ത്‌ പ്രസിഡന്റിനു നേരെ കെെയ്യേറ്റ ശ്രമം

വികസന സെമിനാറിൽ കൈയേറ്റം. കുറവിലങ്ങാട് : ഗ്രാമപഞ്ചായത്തിലെ 2025-26 വർഷത്തിലെ പദ്ധതി രൂപീകരണ വികസന സെമിനാറിന്റെ സമാപനത്തിൽ ഭീക്ഷണിയും കൈയേറ്റവും അക്രമണവും നടത്തി ചില സാമൂഹിക ദ്രോഹികൾ വികസന സെമിനാർ അലങ്കോലപെടുത്തി. ഏകദേശം 1.30 pm നു ശേഷം സ്റ്റേജിൽ കയറിവന്നു പഞ്ചായത്ത് പ്രസിഡന്റ്‌ മിനി മത്തായിടെ തോളിൽ ബലമായി അടിച്ചുകൊണ്ടാണ് മർദനം നടത്തിയത്. തൊട്ടടുത്തിരുന്ന വൈസ് പ്രസിഡന്റ്‌ അൽഫോൻസാ ജോസഫ് കൈ തട്ടി മാറ്റുകയും ദേഹത്ത് തൊട്ടു കളി വേണ്ടാ എന്ന് വിളിച്ചു പറയുകയും ചെയ്തു. അത് കേട്ടു വികസന സെമിനാർ പ്രതിനിധികളിൽ ചിലർ ഓടി വരികയും ആക്രമികളെ പിടിച്ചു മാറ്റുകയും ചെയ്തു. ഇതിനു മുൻമ്പും ഇതേ അക്രമികൾ വികസന സെമിനാറിൽ പങ്കെടുത്തു അലങ്കോലമാക്കിയിട്ടുണ്ട്. വികസന സെമിനാറിൽ നടന്ന കയ്യേറ്റം സംബന്ധിച്ച് പ്രസിഡന്റ്‌ മിനി മത്തായി പോലീസിൽ പരാതി നൽകി.പഞ്ചായത്തിന്റെ സ്വയംഭരണ അവകാശത്തിന് മേലും വികസന സെമിനാർ പ്രതിനിധികളുടെ മേലും നടന്ന അപമാനവും ആയിക്കണ്ടു ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ്‌ അറിയിച്ചു.

Jan 31, 2025 - 20:01
 0  478
കുറവിലങ്ങാട് വനിതാ  പഞ്ചായത്ത്‌ പ്രസിഡന്റിനു നേരെ കെെയ്യേറ്റ ശ്രമം
കുറവിലങ്ങാട് വനിതാ  പഞ്ചായത്ത്‌ പ്രസിഡന്റിനു നേരെ കെെയ്യേറ്റ ശ്രമം

What's Your Reaction?

like

dislike

love

funny

angry

sad

wow