ആകാശ് തില്ലങ്കേരിക്ക് മുന്നിൽ മുട്ട് മടക്കി മോട്ടോർ വാഹന വകുപ്പ്.പാർട്ടി ഗുണ്ടക്ക് പോലീസ് പരിരക്ഷയോ??

നമ്പർ പ്ലേറ്റ് ഇല്ല, സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല, മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് ആകാശ് തില്ലങ്കേരിയുടെ നഗര സവാരി; നടപടിയെടുക്കാതെ അധികൃതർ വയനാട്: മോട്ടോര്‍‌ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിൽ യാത്ര നടത്തുന്ന ദൃശ്യങ്ങൾ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.വയനാട് പനമരത്ത് നിന്നുള്ളതാണ് ദൃശ്യങ്ങൾ. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ സിനിമാ ഡയലോഗുകൾ അടക്കം ചേർത്താണ് ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിയമലംനങ്ങൾക്കെതിരെ വടിയെടുക്കുന്ന മോട്ടോർ വാഹന വകുപ്പ് ആകാശ് തില്ലങ്കേരിക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.

Jul 9, 2024 - 13:58
 0  4
ആകാശ് തില്ലങ്കേരിക്ക് മുന്നിൽ മുട്ട് മടക്കി മോട്ടോർ വാഹന വകുപ്പ്.പാർട്ടി ഗുണ്ടക്ക് പോലീസ് പരിരക്ഷയോ??

What's Your Reaction?

like

dislike

love

funny

angry

sad

wow