മോഹൻലാൽ സത്യൻ അന്തിക്കാട്ട് കൂട്ടുകെട്ടിൽ പുതിയ ചിത്രം ഹൃദയപൂർവ്വം

മോഹൻലാൽ നായനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ ചിത്രത്തിന് പേരിട്ടു. ഹൃദയപൂർവ്വം. വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ഒരു ചിത്രം പുറത്തുവരുന്നത്. സാധാരണ മോഹൻലാൽ ചിത്രം പോലെ റിലീസിനോട് അനുബന്ധിച്ച് മാത്രം പേരിടുന്ന ചരിത്രം മാറ്റി സിനിമ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചിത്രത്തിന് ഹൃദയപൂർവ്വം എന്ന പേര് നൽകുവാൻ ലാലും സത്യനും ധാരണയായി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് ചിത്രത്തിൻറെ അനൗൺസ്മെന്റ് ആയി ബന്ധപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം ഷൂട്ടിങ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളു. കഥയ്ക്ക് മുമ്പ് പേര് കിട്ടിയ ചരിത്രമാണ് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിനുള്ളത്. “ അടുത്ത സിനിമ ഒരു കോളനിയുടെ പശ്ചാത്തലത്തിൽ ആയാലോ “ എന്ന് ചോദിച്ചപ്പോഴേക്കും ശ്രീനി പറഞ്ഞു… “ നമുക്ക് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന് പേരിടാം. ഒരു ഇന്ത്യൻ പ്രണയകഥയും ഞാൻ പ്രകാശനും ഷൂട്ടിങ്ങിന് മുമ്പേ കയറിവന്ന പേരുകൾ ആണ്. പുതിയ ചിത്രം ഡിസംബറോടെയാണ് ചിത്രീകരണം ആരംഭിക്കുന്നത് എങ്കിലും “ഹൃദയപൂർവ്വം” എന്ന പേര് നൽകുന്നു. മോഹൻലാലിനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിക്കുന്നത് എന്റെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. വീണ്ടും മോഹൻലാൽ എന്റെ നായകനാകുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. വളരെ രസകരമായ ഒരു കഥ എന്റെ മനസ്സിൽ രൂപപ്പെട്ടു കഴിഞ്ഞപ്പോൾ കൂടെയിരുന്ന് അത് തിരക്കഥയാക്കാനും സംഭാഷണങ്ങൾ എഴുതുവാനും "നൈറ്റ് കോൾ" എന്ന മനോഹരമായ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത സോനു ടി പി യെയാണ് തിരഞ്ഞെടുത്തത്. 'സൂഫിയും സുജാതയും', 'അതിരൻ' എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ വീണ്ടും മലയാളത്തിലെത്തുന്നു. കലാസംവിധാനം ഏറെ പ്രിയപ്പെട്ട പ്രശാന്ത് മാധവും.

Jul 10, 2024 - 00:22
 0  6
മോഹൻലാൽ സത്യൻ അന്തിക്കാട്ട് കൂട്ടുകെട്ടിൽ പുതിയ ചിത്രം ഹൃദയപൂർവ്വം
മോഹൻലാൽ സത്യൻ അന്തിക്കാട്ട് കൂട്ടുകെട്ടിൽ പുതിയ ചിത്രം ഹൃദയപൂർവ്വം

What's Your Reaction?

like

dislike

love

funny

angry

sad

wow