അല്മായരെ കാക്കനാട് സഭ ആസ്ഥാനത്തേക്ക് ക്ഷണിച്ച് റാഫേൽ തട്ടിൽ പിതാവ്. സഭാ ചരിത്രത്തിൽ ആദ്യം
- ക്രൈസ്തവ സഭയിലെ അല്മായരെ സഭാ ആസ്ഥാനത്തേക്ക് ക്ഷണിച്ച് കർദിനാൾ റാഫേൽ തട്ടിൽ പിതാവ്. സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സഭ ആസ്ഥാനം വരുമ്പോൾ സന്ദർശിക്കണമെന്നും അവിടെനിന്ന് ഭക്ഷണം കഴിച്ചു പോകണമെന്നും പിതാവ് നിർദ്ദേശിച്ചത്. പിതാവിൻറെ വാക്കുകളിൽ സഭ ആസ്ഥാനവും സഭയുടെ സ്വത്തുക്കളും അലമായുടേതാണെന്നും മെത്രാന്മാരോ അച്ഛന്മാരോ സ്വന്തം വീടുകളിൽ നിന്നോ അല്ലെങ്കിൽ അധ്വാനിച്ചോ കൊണ്ടുവന്ന മുതലല്ലെന്നും അത് അല്മായരുടെ മാത്രമാണെന്നും പിതാവ് പറഞ്ഞു. അതിനാൽ തന്നെ കാക്കനാട് വഴി കടന്നുപോകുന്ന അല്മായർ സഭ ആസ്ഥാനത്തേക്ക് കടന്നുവരണം എന്നും അല്പസമയം അവിടെ ചെലവഴിച്ച് ഒരല്പം ഭക്ഷണമൊക്കെ കഴിച്ച് തിരിച്ചു പോകാമെന്നും പിതാവ് പ്രതികരിച്ചു. 24 ഏക്കർ വിസ്തൃതിയുള്ള സഭ ആസ്ഥാനം അല്മായരുടെ കൂടിയാണ് എന്നും പിതാവ് പറഞ്ഞു. സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പിതാവ് ഈ രീതിയിൽ പ്രതികരിക്കുന്നത്. മുൻകൂട്ടി തയ്യാറാക്കിയ അപ്പോയ്മെൻറ് ഉണ്ടെങ്കിൽ മാത്രമേ സഭ ആസ്ഥാനത്തേക്ക് പ്രവേശനം ഇതിനു മുമ്പ് നൽകിയിരുന്നുള്ളൂ. എന്നാൽ അതിനു നേരെ വിപരീതമായി സഭയുടെ വാതിൽ എന്നും അല്മാരുടെ ശബ്ദം കേൾക്കുവാനും അവരുടെ സമീപനം അറിയുവാനും തുറന്നിടുംഎന്ന് ഉള്ള വാക്കുകൾ സഭയിലെ പുതിയൊരു നവീകരണത്തിന് വഴിവെക്കുകയാണ്. ഫ്രാൻസിസ് പാപ്പായുടെ അതുപോലെ തന്നെ തുറന്ന സമീപനവും അല്മായരുടെ ക്ഷേമവും ആണ് തൻറെ ലക്ഷ്യം എന്നുള്ള വിളിച്ചു പറയലാണ് റാഹേൽത്തട്ടിൽ പിതാവിന്റെ ഈ പ്രസ്താവനയോടെ പുറത്തുവരുന്നത്. സഭ അധികാരിയായി ചുമതലയ ശേഷം വിനയാന്വിതരാകണം എന്നുള്ള റാഫേൽ പിതാവിൻറെ നിർദ്ദേശം വളരെ ആവേശത്തോടുകൂടിയാണ് സഭാ മക്കൾ കണ്ടത്. സഭ ആസ്ഥാനത്തെത്തി ഭക്ഷണം കഴിച്ച് മടങ്ങാമെന്നുള്ള പിതാവിൻറെ സമീപനം പുതിയ മാറ്റത്തിന് ക്രൈസ്തവസഭയിൽ വഴിവെക്കും
What's Your Reaction?