മന്ത്രി ഗണേഷ്കുമാർ ഷെറിന്റെ ''ബെസ്റ്റീ' -അബിൻ വർക്കി

ഗണേശ് കുമാർ ഷെറിന്റെ ബെസ്‌റ്റിയാണെന്ന് സംശയിക്കുന്നതായും, പ്രതിയുടെ ലോക്കല്‍ ഗാർഡിയൻ ചെങ്ങന്നൂരിലാണെന്നും അബിൻ വർക്കി ആരോപിച്ചു. ഷെറിന്റെ ബെസ്‌റ്റിയായിരുന്നു ഗണേശ് കുമാർ എന്ന് സംശയിക്കപ്പെടുന്ന രീതിയിലാണ് അവരുടെ ശിക്ഷാ ഇളവ് നല്‍കിയിരിക്കുന്നത്. എന്തിനു വേണ്ടിയാണ് ഇത്തരം ക്രിമിനല്‍ കൂട്ടുകെട്ട്? ജയിലില്‍ കിടക്കുന്ന ക്രിമിനലായ ഒരു സ്ത്രീയുമായി കേരളത്തിലെ മന്ത്രിക്കുള്ള ബന്ധമെന്താണ്? ഈ മന്ത്രി തുടർച്ചയായി ഷെറിനെ കാണുന്നുവെന്ന് ആരോപണമുയർന്നിട്ട് അതില്‍ പ്രതികരണം പോലും ഉണ്ടായിട്ടില്ലെന്ന് അബിൻ പറഞ്ഞു. ഗണേശ് കുമാർ ബെസ്‌റ്റിയാണെങ്കില്‍, ഷെറിന്റെ ലോക്കല്‍ ഗാർഡിയൻ ചെങ്ങന്നൂർ ഉണ്ടെന്ന ആരോപണവും അബിൻ വർക്കി ഉന്നയിച്ചു. എന്നാല്‍ അതാരാണെന്ന് വ്യക്തമാക്കാൻ അബിൻ തയ്യാറായില്ലെങ്കിലും ഒരു മന്ത്രിയാണെന്ന സൂചന നല്‍കി. ഇവർ രണ്ടുപേരുടെയും ഇടപെടലാണ് പ്രതിയുടെ ശിക്ഷായിളവിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും അബിൻ വർക്കി ആരോപിച്ചു. അതിവേഗത്തിലാണ് ഷെറിന് മോചനം നല്‍കാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാർശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അർഹരായ നിരവധി പേരെ പിന്തള്ളിയാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വർഷം ശിക്ഷയനുഭവിച്ചവ‌ർ പോലും ജയിലില്‍ തുടരുന്നുണ്ട്

Feb 2, 2025 - 12:15
 0  3
മന്ത്രി ഗണേഷ്കുമാർ ഷെറിന്റെ ''ബെസ്റ്റീ' -അബിൻ വർക്കി
മന്ത്രി ഗണേഷ്കുമാർ ഷെറിന്റെ ''ബെസ്റ്റീ' -അബിൻ വർക്കി

What's Your Reaction?

like

dislike

love

funny

angry

sad

wow