സാധാരണക്കാർക്ക് ഈടില്ലാതെ 50000രൂപ വായ്പ,അറിയേണ്ടതെല്ലാം..

കോവിഡ് കാലത്ത് ആയിരുന്നു പിഎം സ്വാനിധി സ്‌കീമിന്റെ ജനനം. 2020 ജൂലായ് 2ന് ഹൗസിംഗ് ആന്റ് അര്‍ബന്‍ മന്ത്രാലയം ആരംഭിച്ച പദ്ധതി ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും ഉപജീവനമാര്‍ഗം പുനരാംരംഭിക്കാന്‍ ഉദ്ദേശിച്ചായിരുന്നു. നവീകരിച്ച സ്‌കീമിലൂടെ 50,000 രൂപ വരെ വായ്പ ലഭിക്കുമെന്നതാണ് പ്രത്യേകത. ഇതിനായി ഈടുകളൊന്നും നല്‍കേണ്ടതില്ലെന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. 7 ശതമാനമാണ് വാര്‍ഷിക പലിശ നിരക്ക്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 1200 രൂപ ക്യാഷ് ബാക്കും ഉണ്ടാകും. വിവിധ ഘട്ടങ്ങളായാണ് പദ്ധതിയിലൂടെ വായ്പ ലഭിക്കുക. ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തെ കാലാവധിയില്‍ 10000 രൂപ നല്‍കും. രണ്ടാം ഘട്ടമായി 18 മാസത്തേക്ക് 15000 മുതല്‍ 18000 രൂപ വരെ ലഭ്യമാക്കും. മൂന്നാം തലത്തിലേക്ക് കടക്കുമ്ബോള്‍ 36 മാസത്തെ കാലാവധിയില്‍ 30000 മുതല്‍ 50000 രൂപ വരെ വായ്പ നല്‍കും നേരത്തെ സ്‌കീമിലൂടെ രാജ്യത്തെ വിവിധ തരം ചെറുകിട കച്ചവടക്കാര്‍ക്കും ചെറുകിട സംരംഭകര്‍ക്കും വായ്പ നല്‍കിയിരുന്നു. കൃത്യമായി തിരിച്ചടച്ചവര്‍ക്ക് ആകര്‍ഷമായ ആനുകൂല്യങ്ങളും ലഭ്യമാക്കിയിരുന്നു. എല്ലാ ദേശസാല്‍കൃത, സഹകരണ ബാങ്കുകളിലും സ്‌കീം ലഭ്യമാണ്.

Feb 2, 2025 - 11:55
 0  6
സാധാരണക്കാർക്ക് ഈടില്ലാതെ 50000രൂപ വായ്പ,അറിയേണ്ടതെല്ലാം..

What's Your Reaction?

like

dislike

love

funny

angry

sad

wow