കേന്ദ്ര ബജറ്റ് ഇന്ന്,പരിഷ്കാരങ്ങളിലേക്ക് ഉറ്റ്നോക്കി രാജ്യം

നികുതിയുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നതിലാണ് ആകാംക്ഷ. നിലവിലെ ആദായ നികുതി സ്ലാബില്‍ മാറ്റമുണ്ടായേക്കുമെന്നാണ് വിലയിരുത്തലുകള്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികളും പൊതുജനം പ്രതീക്ഷിക്കുന്നു. ബജറ്റില്‍ മധ്യവര്‍ഗത്തിന് ഊന്നല്‍ ഉണ്ടാകുമെന്നാണ് സൂചന. മധ്യവര്‍ഗം (മിഡില്‍ ക്ലാസ്) എന്ന വാക്ക് നിരവധി തവണയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്. ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗവും. 2.രാജ്യത്ത് നിലവില്‍ ആദായം നികുതി അടയ്ക്കുന്നതില്‍ ഭൂരിപക്ഷം പേരും പുതിയ ആദായ നികുതി സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നിലവില്‍ പുതിയ സ്‌കീം പ്രകാരം ആദായനികുതിയില്ല. ഇതിന്റെ പരിധി അഞ്ച് ലക്ഷമാക്കമമെന്നാണ് ഒരു ആവശ്യം 3.പഴയ സ്‌കീമില്‍ 2.5 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് നികുതി ബാധ്യതയില്ല. ഇതിന്റെ പരിധിയും വര്‍ധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പുതിയ നികുതി വ്യവസ്ഥ പ്രകാരമുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75000ല്‍ നിന്ന് 1.5 ലക്ഷം രൂപയായും, പഴയതില്‍ 50000ല്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നികുതി നല്‍കേണ്ട വരുമാനത്തിന്റെ പരിധി വര്‍ധിപ്പിക്കുമോയെന്നാണ് അറിയേണ്ടത്. 4പഴയ നികുതി വ്യവസ്ഥ ഘട്ടം ഘട്ടമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കില്ല. എന്നാല്‍ പുതിയ നികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാം. പ്രത്യേക പാക്കേജ്, റെയില്‍വേ പദ്ധതികള്‍, എയിംസ് തുടങ്ങിയ നിരവധി പ്രതീക്ഷകള്‍ കേരളത്തിനുമുണ്ട്. തുടര്‍ച്ചയായി എട്ട് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന നേട്ടം ഇന്ന് നിര്‍മലാ സീതാരാമന്‍ സ്വന്തമാക്കും. 5.അടുത്ത സാമ്ബത്തികവര്‍ഷം രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ച 6.3-6.8 ശതമാനം ആയിരിക്കുമെന്നാണ് കേന്ദ്രത്തിന്റെ സാമ്ബത്തിക സര്‍വേ വ്യക്തമാക്കുന്നത്. ആഗോളവെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ സമ്ബദ്‌വ്യവസ്ഥ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്നതായി സാമ്ബത്തിക സര്‍വേ വ്യക്തമാക്കുന്നു.

Feb 1, 2025 - 12:00
Feb 1, 2025 - 12:03
 0  3

1.

What's Your Reaction?

like

dislike

love

funny

angry

sad

wow