കമ്മ്യൂണിസ്റ്റ് പിശാചുക്കളോട് ''നോ കോംപ്രമൈസ്'', നിലപാട് ആവർത്തിച്ച് കെ സുധാകരൻ
കേരളത്തെ സിപിഎമ്മിന്‍റെയും എസ്‌എഫ്‌ഐയുടേയും ഒക്കെ ഗുണ്ടായിസത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് ജനങ്ങള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ഒക്കെ അർപ്പിച്ചിട്ടുള്ള ദൗത്യമെന്നും സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചു. കമ്മ്യൂണിസ്റ്റ് പിശാചുക്കളോട് ഒരിക്കലും സന്ധിയില്ലെന്നും സുധാകരൻ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാല ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടുള്ള ഫെയ്ബുക്ക് കുറിപ്പിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്. കേരളത്തെ സിപിഎമ്മിന്‍റെയും എസ്‌എഫ്‌ഐയുടേയും ഒക്കെ ഗുണ്ടായിസത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് ജനങ്ങള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ഒക്കെ അർപ്പിച്ചിട്ടുള്ള ദൗത്യമെന്നും സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചു. കമ്മ്യൂണിസ്റ്റ് പിശാചുക്കളോട് ഒരിക്കലും സന്ധിയില്ലെന്നും സുധാകരൻ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാല ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടുള്ള ഫെയ്ബുക്ക് കുറിപ്പിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്. "യൂണിവേഴ്സിറ്റി യൂണിയൻ കിട്ടാത്തതിന്‍റെ പേരില്‍ കലോത്സവങ്ങളില്‍ കലാപം ഉണ്ടാക്കുന്ന സമീപനമാണ് എസ്‌എഫ്‌ഐ ക്രിമിനലുകള്‍ സ്വീകരിച്ചത്. പോലീസിന്‍റെ സഹായത്തോടുകൂടിയാണ് കലോത്സവവേദികളില്‍ എസ്‌എഫ്‌ഐ അക്രമം അഴിച്ചുവിട്ടത്. ക്ഷമയുടെ എല്ലാ സീമകളും ലംഘിച്ചപ്പോഴാണ് എന്‍റെ കുട്ടികള്‍ തിരിഞ്ഞു നിന്നതും പ്രതിരോധിച്ചതും.'-സുധാകരൻ കുറിച്ചു. "ഇരുട്ടിന്‍റെ മറവില്‍ ക്വട്ടേഷൻ ഗുണ്ടകളുമായി വന്ന് ഒറ്റയ്ക്ക് നില്‍ക്കുന്ന രാഷ്ട്രീയ എതിരാളികളെ മർദ്ദിക്കുന്ന സിപിഎം രീതി അല്ല അവിടെ കണ്ടത്. എസ്‌എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള നേർക്കുനേർ പ്രതിരോധമാണ്. കെഎസ്‌യുവിന്‍റെ പത്ത് ചുണക്കുട്ടികള്‍ നേരെ നിന്നപ്പോള്‍ നൂറോളം വരുന്ന എസ്‌എഫ്‌ഐ ക്രിമിനലുകളാണ് അവിടെനിന്നും ഓടിപ്പോയത്.'-സുധാകരൻ വ്യക്തമാക്കി. വസ്തുത മറച്ചു വച്ച് കൊടും ക്രിമിനലുകള്‍ ആയ എസ്‌എഫ്‌ഐക്കാരെ ന്യായീകരിക്കാൻ ഇറങ്ങുന്ന മാധ്യമങ്ങള്‍ എന്ത് സന്ദേശമാണ് കേരളത്തിന് നല്‍കുന്നതെന്നും കെപിസിസി അധ്യക്ഷൻ ചോദിച്ചു. എസ്‌എഫ്‌ഐ നല്‍കുന്ന വ്യാജ രക്തസാക്ഷിക്കണക്കുകള്‍ ജനങ്ങള്‍ വിശ്വക്കില്ലെന്നും സിപിഎം പക്ഷത്തുള്ള മാധ്യമങ്ങള്‍ മാത്രമെ വിശ്വസിക്കുകയുള്ളുവെന്നും സുധാകരൻ കുറ്റപ്പെടുത്തി. സിപിഎം പക്ഷത്തുള്ള മാധ്യമ വേട്ടയാടലുകള്‍ എന്നത്തേയും പോലെ നടക്കട്ടെയെന്നും എല്ലാത്തിന്‍റെയും മുകളില്‍ സത്യവും ന്യായവും ജനങ്ങളും ഉണ്ടെന്നും ശരി തങ്ങളുടെ പക്ഷത്താണെന്നും സുധാകരൻ കുറിച്ചു. "അതുകൊണ്ട് തന്നെ ഈ ക്രിമിനലുകള്‍ക്കെതിരെയുള്ള ജനപക്ഷ പോരാട്ടത്തില്‍ വിജയവും ഞങ്ങള്‍ക്ക് തന്നെയാവും. കേരളത്തെ, സിപിഎം ഗുണ്ടായിസത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് ജനങ്ങള്‍ ഞങ്ങളില്‍ അർപ്പിച്ചിട്ടുള്ള ദൗത്യം. അത് അതിന്‍റെ വഴിക്ക് തന്നെ ഞങ്ങള്‍ നടത്തും.'-സുധാകരൻ കുറിച്ചു. വസ്തുത മറച്ചു വച്ച് കൊടും ക്രിമിനലുകള്‍ ആയ എസ്‌എഫ്‌ഐക്കാരെ ന്യായീകരിക്കാൻ ഇറങ്ങുന്ന മാധ്യമങ്ങള്‍ എന്ത് സന്ദേശമാണ് കേരളത്തിന് നല്‍കുന്നതെന്നും കെപിസിസി അധ്യക്ഷൻ ചോദിച്ചു. എസ്‌എഫ്‌ഐ നല്‍കുന്ന വ്യാജ രക്തസാക്ഷിക്കണക്കുകള്‍ ജനങ്ങള്‍ വിശ്വക്കില്ലെന്നും സിപിഎം പക്ഷത്തുള്ള മാധ്യമങ്ങള്‍ മാത്രമെ വിശ്വസിക്കുകയുള്ളുവെന്നും സുധാകരൻ കുറ്റപ്പെടുത്തി. സിപിഎം പക്ഷത്തുള്ള മാധ്യമ വേട്ടയാടലുകള്‍ എന്നത്തേയും പോലെ നടക്കട്ടെയെന്നും എല്ലാത്തിന്‍റെയും മുകളില്‍ സത്യവും ന്യായവും ജനങ്ങളും ഉണ്ടെന്നും ശരി തങ്ങളുടെ പക്ഷത്താണെന്നും സുധാകരൻ കുറിച്ചു സിപിഎം പക്ഷത്തുള്ള മാധ്യമ വേട്ടയാടലുകള്‍ എന്നത്തേയും പോലെ നടക്കട്ടെയെന്നും എല്ലാത്തിന്‍റെയും മുകളില്‍ സത്യവും ന്യായവും ജനങ്ങളും ഉണ്ടെന്നും ശരി തങ്ങളുടെ പക്ഷത്താണെന്നും സുധാകരൻ കുറിച്ചു. "അതുകൊണ്ട് തന്നെ ഈ ക്രിമിനലുകള്‍ക്കെതിരെയുള്ള ജനപക്ഷ പോരാട്ടത്തില്‍ വിജയവും ഞങ്ങള്‍ക്ക് തന്നെയാവും. കേരളത്തെ, സിപിഎം ഗുണ്ടായിസത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് ജനങ്ങള്‍ ഞങ്ങളില്‍ അർപ്പിച്ചിട്ടുള്ള ദൗത്യം. അത് അതിന്‍റെ വഴിക്ക് തന്നെ ഞങ്ങള്‍ നടത്തും.'-സുധാകരൻ കുറിച്ചു.
What's Your Reaction?