ആകാശപാത വിഷയത്തിൽ സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കോട്ടയം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി

കോട്ടയത്തിന്റെ വികസന നായകൻ ബഹു:തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA നിയോജകമണ്ഡലത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും നടന്നുവരുന്നത്. കോട്ടയം KSRTC ബസ് സ്റ്റാൻന്റിലും, കോടിമത പുതിയ പാലത്തിന്റെ കാര്യത്തിലും ഇപ്പോൾ ആകാശപാതയുടെ നിർമാണത്തിൽ വരെ യാതൊരു അടിസ്ഥാനവും ഇല്ലാത്ത തടസ വാദങ്ങൾ നിരത്തി അനാവശ്യ ഇടപെടലുകൾ നടത്തി ഇടതുപക്ഷത്തെ ചില മന്ത്രിമാർ പകപോക്കും വിധം പെരുമാറുന്നത്തിൽ ജില്ലാ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ശക്തമായ പ്രേതിഷേധം രേഖപെടുത്തുന്നു. . കോട്ടയം മണ്ഡലത്തിന്റെ അതിർത്തിയിലുള്ള അയൽ മണ്ഡലത്തിൽ തൊടിന് കുറുകെ ഒരു തടിപ്പാലം പോലും സമയബണ്ഡിതമായി നിർമിക്കാൻ കഴിയാത്ത സംസ്ഥാനത്തെ ഒരു മന്ത്രിയുടെയും സിപിഎം നേതൃത്വത്ത്വവും ആണ് അക്ഷരനഗരിയുടെ വികസനത്തിന്റെ മുഖചിത്രമായി മാറുന്ന ന്ന പദ്ധതികൾക്ക് തടസം സൃഷ്ടിക്കുന്നത്. ആയിര കണക്കിന് വിദ്യാർഥികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാർക്കും, ഗതാഗതകുരുക്കും തടസവുമില്ലാതെ ദിവസേന കടന്നു പോകുന്ന ലക്ഷകണക്കിന് വാഹനങ്ങൾക്കും ഉപകാരമാക്കേണ്ടുന്ന പദ്ധതി തടസപ്പെടുത്തുന്ന LDF ഗവണ്മെന്റിന്റെ വികസന വിരുദ്ധ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ്‌ ജില്ലാ കമിറ്റിയിൽ ജില്ലാ ജനറൽ സെക്രട്ടറി റിച്ചി സാം ലൂകോസ് അവതരിപ്പിച്ച പ്രേമേയം ഐക്യകണ്ഠേന പാസ്സാക്കി .

Jun 29, 2024 - 22:29
Jun 29, 2024 - 22:46
 0  33
ആകാശപാത വിഷയത്തിൽ സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കോട്ടയം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി
ആകാശപാത വിഷയത്തിൽ സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കോട്ടയം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി

What's Your Reaction?

like

dislike

love

funny

angry

sad

wow