ഗണേഷ് കുമാറിന്റെ അഞ്ചാറ് കുഞ്ഞുങ്ങളെ ഞാൻ എണ്ണി കാണിക്കാം :ജയ്ജി പാലയ്ക്കലോടി

ഗണേഷ് കുമാറിനെതിരെ തെറിവിളി പ്രസംഗവുമായി കോൺഗ്രസ് നേതാവ്. കോട്ടയം: ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ തെറിവിളി പ്രസംഗവുമായി കെപിസിസി അംഗം ജയ്ജി പാലയ്ക്കലോടി. കോട്ടയത്ത് ആകാശപാതയുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻmla നടത്തിയ ഉപവാസ സമരത്തിനിടയിലാണ് തെറിവിളി പ്രസംഗം നടന്നത്. ഗണേഷ് കുമാർ ഗതാഗത വകുപ്പിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് പ്രസംഗ ആരംഭിച്ചത്. പതിയെ ഗിയർ മാറിയ നേതാവ് ഗണേഷ് കുമാറിന്റെ അഞ്ചാറ് കുഞ്ഞുങ്ങളെ ഞാൻ എണ്ണി കാണിച്ചു തരാം എന്ന് പറഞ്ഞാണ് പ്രസംഗം കത്തി കയറിയത്. അവൻ വലിയ പൊളി കാരനാണെന്നും ആ പൊളിക്കലുമായി കോട്ടയത്തിന് വരണ്ട എന്നും കൂട്ടിച്ചേർത്തു. ജനിപ്പിച്ചു പോയതുകൊണ്ട് ഞാൻ അവനെ സഹിക്കുകയാണെന്ന് ആർ ബാലകൃഷ്ണപിള്ള പറഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം തന്ത തള്ളിപ്പറഞ്ഞ മകനാണെന്നും അവൻ വേശ്യയുടെ ചരിത്രപ്രസംഗം പഠിപ്പിക്കാൻ ഇറങ്ങേണ്ടന്നും പറഞ്ഞു. അധിക്ഷേപ പ്രസംഗം നടക്കുമ്പോൾ വേദിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലംപള്ളി തുടങ്ങിയവരും ഉണ്ടായിരുന്നു. സരസമായ പ്രസംഗം കേട്ട് വേദിയിലും സദസ്സിലും ഇരിക്കുന്നവർ, നേതാക്കന്മാർ അടക്കം കുലുങ്ങിച്ചിരിക്കുന്നതും കൈകൊട്ടുന്നതും കാണാമായിരുന്നു. യൂട്യൂബിൽ തരംഗമായി മാറിയ വീഡിയോ നിരവധി ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ വിവാദം പൊട്ടിപ്പുറപ്പെടുമോ എന്ന് കണ്ടറിയണം. കോട്ടയത്തെ രാഷ്ട്രീയ സമ്മേളനങ്ങളിൽ സരസമായ വിമർശനമുന്നയിക്കുന്ന ശക്തനായ പ്രാസംഗികനാണ് കെപിസിസി അംഗം ജെയ്ജി പാലയ്ക്കലോടി.

Jul 9, 2024 - 16:29
Jul 9, 2024 - 18:06
 0  60
ഗണേഷ് കുമാറിന്റെ അഞ്ചാറ് കുഞ്ഞുങ്ങളെ ഞാൻ എണ്ണി കാണിക്കാം :ജയ്ജി പാലയ്ക്കലോടി
ഗണേഷ് കുമാറിന്റെ അഞ്ചാറ് കുഞ്ഞുങ്ങളെ ഞാൻ എണ്ണി കാണിക്കാം :ജയ്ജി പാലയ്ക്കലോടി

What's Your Reaction?

like

dislike

love

funny

angry

sad

wow