കോട്ടയം എംപി മാറിയത് അറിയാതെ ഞീഴൂരിലെ Ldf വിവാദം
LDF ഭരിക്കുന്ന കോട്ടയത്തെ ഞീഴൂർ ഗ്രാമ പഞ്ചായത്ത് അവതരിപ്പിച്ച 2025-26 വർഷത്തെ കരട് വികസന രേഖയിൽ വൻ ക്രമക്കേടും പ്രോട്ടോകോൾ ലംഘനവും,തെറ്റുകളും എന്ന് പ്രതിപക്ഷവും നാട്ടുകാരും. കരട് പദ്ധതി അവതരിപ്പിച്ച വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കണക്ക് വായിച്ചപ്പോൾ വരുത്തിയ നിരന്തര തെറ്റുകളിൽ പ്രതിഷേധിച്ച് യോഗത്തിൽ പങ്കെടുത്ത ആളുകൾ പദ്ധതി അവതരണം നിർത്തിവെപ്പിച്ചു. വിഭവ സ്രോതസ്സുകളുടെ വകയിരുത്തലിൽ വ്യാപക തെറ്റും, കൂടാതെ എം.പി യായി ഫ്രാൻസിസ് ജോർജിന് പകരം തോമസ് ചാഴികാടനെയും, ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയുമാണ് കരട് വികസന രേഖ അവതരിപ്പിച്ചത്. തട്ടിക്കൂട്ട് കരട് വികസന രേഖ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്നും, പഞ്ചായത്ത് ഭരണത്തിലെ കെടുകാര്യസ്ഥതയും, പഞ്ചായത്ത് ഭരണം ഉദ്യോഗസ്ഥർക്ക് മുമ്പിൽ അടിയറവ് വെച്ച LDF ഭരണത്തിൽ പുതുതായി യാതൊരു വികസന പദ്ധതികളും നടക്കുന്നില്ലെന്നും പ്രതിപക്ഷ അംഗങ്ങളായ ശ്രീലേഖ മണിലാൽ, ബോബൻ മഞ്ഞളാമല, ഷൈനി സ്റ്റീഫൻ, ശരത് ശശി എന്നിവർ ആരോപിച്ചു.
What's Your Reaction?