രാഹുൽ ഗാന്ധി പ്രതിപക്ഷ നേത്യത്വത്തിൽ ശക്തൻ:ചിത്രലേഖ

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴോ, 10 വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നപ്പോഴോ നരേന്ദ്ര മോദിക്ക് നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു കടമ്പയാണ് കൂട്ടുകക്ഷി സര്‍ക്കാര്‍ എന്നത്. സഖ്യസര്‍ക്കാരിന്റെ സന്തുലിതാവസ്ഥയെ നിലനിര്‍ത്തുക എന്ന അധികബാധ്യത കൂടി പേറേണ്ടി വരുന്ന മൂന്നാം മോദി സര്‍ക്കാറിന് അതിനേക്കാള്‍ വലിയ പ്രഹരമാവുകയാണ് ഇത്തവണത്തെ പ്രതിപക്ഷത്തിന്റെ കരുത്ത്. ആര്‍ക്ക് മുന്‍പിലും തല ഉയര്‍ത്തി നില്‍ക്കുന്നവന്‍ എന്ന പ്രതീതിയില്‍ വാഴ്ത്തപ്പെട്ട നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ ആണ് രാഹുല്‍ ഇന്നലെ തന്റെ ശക്തമായ വാക്കുകള്‍ കൊണ്ട് ആക്രമിച്ചത്. അതിന് പിന്‍ബലമായി രാഹുലിന് തന്റെ പ്രത്യയശാസ്ത്ര വ്യക്തത തന്നെ ധാരാളമായിരുന്നു. 101 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിലുടനീളം രാഹുല്‍ ഏറ്റവുമധികം പ്രാധാന്യം നല്കിയത് ഒരു കാര്യം സ്ഥാപിക്കാനാണ്. '' ഠറോ മത്, ഠറാവോ മത്''. ഭയപ്പെടരുത്, ഭയപ്പെടുത്തുകയും ചെയ്യരുതെന്ന് വ്യക്തമായി പറഞ്ഞു രാഹുല്‍. രാജ്യത്തെ ന്യൂനപക്ഷങ്ങളും ദളിതരും പ്രതിപക്ഷ നേതാക്കളും ആക്ടിവിസ്റ്റുകളും ബദല്‍ ശബ്ദങ്ങളും നിരന്തരം വേട്ടയാടപ്പെടുന്ന കാലത്ത് പ്രതിപക്ഷ നേതാവില്‍ നിന്നും ജനം ആഗ്രഹിക്കുന്ന വാക്കുകളാണ് രാഹുല്‍ പറഞ്ഞത്. മുന്നില്‍ നിന്ന് നയിക്കാന്‍ തങ്ങള്‍ക്കൊരു നേതാവ് ഉണ്ടായിരിക്കുന്നു എന്ന പ്രത്യാശ ഇരുള്‍ മൂടി കിടന്ന ഹൃദയങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.''കഴിഞ്ഞ വര്‍ഷം എനിക്ക് പലതും നഷ്ടമായെങ്കിലും ഒന്ന് ഞാന്‍ സ്വന്തമാക്കി. അത് രാഹുല്‍ജി പറഞ്ഞത് പോലെ ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്.'' എന്നമഹുവാ മൊയ്ത്രയുടെ വാക്കുകള്‍ അതിനെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ഠറോ മത്, ഠറാവോ മത്''. ഭയപ്പെടരുത്, ഭയപ്പെടുത്തുകയും ചെയ്യരുതെന്ന് വ്യക്തമായി പറഞ്ഞു രാഹുല്‍. രാജ്യത്തെ ന്യൂനപക്ഷങ്ങളും ദളിതരും പ്രതിപക്ഷ നേതാക്കളും ആക്ടിവിസ്റ്റുകളും ബദല്‍ ശബ്ദങ്ങളും നിരന്തരം വേട്ടയാടപ്പെടുന്ന കാലത്ത് പ്രതിപക്ഷ നേതാവില്‍ നിന്നും ജനം ആഗ്രഹിക്കുന്ന വാക്കുകളാണ് രാഹുല്‍ പറഞ്ഞത്. മുന്നില്‍ നിന്ന് നയിക്കാന്‍ തങ്ങള്‍ക്കൊരു നേതാവ് ഉണ്ടായിരിക്കുന്നു എന്ന പ്രത്യാശ ഇരുള്‍ മൂടി കിടന്ന ഹൃദയങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.''കഴിഞ്ഞ വര്‍ഷം എനിക്ക് പലതും നഷ്ടമായെങ്കിലും ഒന്ന് ഞാന്‍ സ്വന്തമാക്കി. അത് രാഹുല്‍ജി പറഞ്ഞത് പോലെ ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്.'' എന്നമഹുവാ മൊയ്ത്രയുടെ വാക്കുകള്‍ അതിനെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

Jul 7, 2024 - 15:54
 0  8
രാഹുൽ ഗാന്ധി പ്രതിപക്ഷ നേത്യത്വത്തിൽ ശക്തൻ:ചിത്രലേഖ
രാഹുൽ ഗാന്ധി പ്രതിപക്ഷ നേത്യത്വത്തിൽ ശക്തൻ:ചിത്രലേഖ

What's Your Reaction?

like

dislike

love

funny

angry

sad

wow